'അമ്മ സംഘടനയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ'? പാവപെട്ടവരുടെ പ്രശ്‌നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്‌നം തീര്‍ക്കാനെ സമയമുള്ളല്ലോ; പരിഹസിച്ച് ഹൈക്കോടതി

highcourt-kerala

അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കേസുകള്‍ വരുന്നതിലാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ കേസില്‍ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ ഹൈകോടതിയില്‍ ലക്ഷ്മി പ്രിയയുടെ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

നടി അന്‍സിബ ഹസനെതിരായ പരാമര്‍ശത്തില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മിപ്രിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം.

അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കേസുകള്‍ വരുന്നതിലാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്. അമ്മയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി സ്‌പെഷല്‍ കോടതികള്‍ തന്നെ വേണ്ടി വരുമല്ലോ എന്നായിരുന്നു പരിഹാസരൂപേണ ചോദിച്ചത്. സാധാരണക്കാരുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനുണ്ട്. അതിനിടെയാണ് ഇത്തരം കേസുകള്‍ തുടര്‍ച്ചയായി വരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

Tags