കേരളത്തില്‍ ഒരുപാട് താമര വിരിയും ; വി മുരളീധരന്‍

v muralidharan

കഴക്കൂട്ടത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കടകം പള്ളി സുരേന്ദ്രനും യു ഡി എഫ് ശരത്ചന്ദ്ര പ്രസാദും ആണ് വി മുരളീധരനെതിരെ മത്സരിക്കുന്നത്.

കേരളത്തില്‍ ഒരുപാട് താമര വിരിയുമെന്ന് മുതിര്‍ന്ന നേതാവും കഴക്കൂട്ടം ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന്‍. കഴക്കൂട്ടത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കടകം പള്ളി സുരേന്ദ്രനും യു ഡി എഫ് ശരത്ചന്ദ്ര പ്രസാദും ആണ് വി മുരളീധരനെതിരെ മത്സരിക്കുന്നത്. മൂന്ന് മുന്നണികളും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണിത്.

 2016ല്‍ കടകംപള്ളിയോട് മത്സരിച്ചപ്പോള്‍ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്. നിലവില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി ഇപ്പോള്‍ നില്‍ക്കുന്നത്. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് 28 വാര്‍ഡുകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. ഈ സൂചന നിലവില്‍ ബിജെപിക്ക് നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. 2021ല്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമ്പോഴും നേരിയ കുറവ് വോട്ട് ഷെയറില്‍ വന്നെങ്കിലും രണ്ടാം സ്ഥാനം തന്നെ നിലനിര്‍ത്തിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതും ഇത്തവണ ഉപകരിക്കുമെന്നാണ് എന്‍ഡിഎ കരുതുന്നത്.

Tags