ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

sreenanda

വസ്ത്രം കീറിയത് മരത്തില്‍ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍ കൊക്കയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരീരത്തില്‍ സംശയകരമായ മുറിവുകളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രം കീറിയത് മരത്തില്‍ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും. 
മൃതദേഹം ഉടന്‍ തന്നെ പാലക്കാടേക്ക് കൊണ്ടുപോകും. മരണത്തിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി ശ്രീനന്ദയുടെ അച്ഛന്‍ രമേശ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തായിരുന്നില്ല. ഇതുവരെയുളള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും പിതാവ് പറഞ്ഞു.
 

Tags