'സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല; CPIM കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായിക്ക് വിമർശനം

What action was taken on Adani's letter? Opposition leader Pinarayi Vijayan writes to the Chief Minister regarding Vizhinjam share transfer

വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് പോലുള്ള സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. ഭരണം ഉപയോഗിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. 

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് മുന്നോട്ട് പോയതെന്നാണ് വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് പോലുള്ള സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. ഭരണം ഉപയോഗിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. 

ഭരണത്തില്‍ പാര്‍ട്ടി തകരുകയാണ് ചെയ്തതെന്നും പ്രതിനിധികല്‍ വിമര്‍ശിച്ചു.തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് വര്‍ഗീയ പ്രചാരണം മാത്രമല്ല കാരണമായതെന്നും യോഗത്തില്‍ പ്രതിനിധികള്‍ പറഞ്ഞു. പാര്‍ട്ടി കോട്ടകളില്‍ പോലും വോട്ടു ചേര്‍ച്ചയുണ്ടായി. ഇതില്‍ കൃത്യമായ പരിശോധന ഉണ്ടാകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിക്കുന്നതായും യുവ നേതാക്കളില്‍ പലരും പാര്‍ട്ടി സ്ഥാനങ്ങളിലെത്താന്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. സ്ഥാനമാനങ്ങള്‍ നേടുന്നതിനായി ചിലര്‍ വളഞ്ഞ വഴികള്‍ തേടുകയാണെന്ന ആരോപണവും യോഗത്തിലുണ്ടായി.

Tags