'സിസേറിയന്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായി'; ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

nedumangad

കുട്ടിക്ക് വളര്‍ച്ച കുറവ് ഉണ്ടായത് സങ്കീര്‍ണത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. സിസേറിയന്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നംഗ ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് വളര്‍ച്ച കുറവ് ഉണ്ടായത് സങ്കീര്‍ണത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

tRootC1469263">

നേരത്തേ തന്നെ സിസേറിയന്‍ ചെയ്യാമായിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ അതിലേക്ക് കടക്കാന്‍ ഡോ. ബിന്ദു സുന്ദറിന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് വിദഗ്ധ സമിതി ആരോഗ്യവകുപ്പിന് കൈമാറി. നിലവില്‍ സസ്‌പെന്‍ഷനിലാണ് ബിന്ദു സുന്ദര്‍. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആരോഗ്യവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കും. ബിന്ദു സുന്ദറിന്റെ വിശദമായ മൊഴിടക്കം വിദഗ്ധ സമിതി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ ബിന്ദു സുന്ദറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുഞ്ഞ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെ അന്വേഷണത്തിന് നിയോഗിച്ചത്.

Tags