ടെന്‍ഷനുണ്ട്, നേമത്ത് നടന്നത് ത്രികോണ മത്സരമെന്ന് കെ എസ് ശബരീനാഥന്‍

k s sabarinathan

'തെരഞ്ഞെടുപ്പിന് ശേഷം ആളുകളോട് സംസാരിക്കുമ്പോഴും നല്ല മറുപടിയാണ് കിട്ടിയത്.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള അവസാന ദിവസമായതിനാല്‍ ടെന്‍ഷനുണ്ടെന്ന് നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്‍. ടെന്‍ഷന്‍ ഇല്ലെന്ന് പറയുന്നത് അഭിനയമാണെന്നും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ടെന്‍ഷനുണ്ടാകുമെന്നും ശബരീനാഥന്‍ പറഞ്ഞു. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും ജനങ്ങളില്‍ നിന്ന് പോസിറ്റീവ് മറുപടികള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 

'തെരഞ്ഞെടുപ്പിന് ശേഷം ആളുകളോട് സംസാരിക്കുമ്പോഴും നല്ല മറുപടിയാണ് കിട്ടിയത്. ഇവിടെ എല്ലാവര്‍ക്കുമുള്ള വോട്ടുകള്‍ ഉണ്ട്. കൃത്യമായ സ്പേസ് കോണ്‍ഗ്രസിന് നേമത്തുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും വോട്ട് വാങ്ങാന്‍ കഴിവുള്ളത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്കാണ്. സമുദായ സമവാക്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണ്. എല്ലാവരിലേക്കും എത്തിച്ചേരാന്‍ സാധിച്ചു', കെ എസ് ശബരീനാഥന്‍ പറഞ്ഞു

Tags