സീറ്റ് തര്‍ക്കമില്ല ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ വൈകാതെയുണ്ടാകുമെന്ന് വി ഡി സതീശന്‍

 VD Satheesan

മുസ്ലിം ലീഗുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ ഒരു സീറ്റും കൂടുതല്‍ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം ഫൈനല്‍ ഘട്ടത്തിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 

മുസ്ലിം ലീഗുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ ഒരു സീറ്റും കൂടുതല്‍ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം ഫൈനല്‍ ഘട്ടത്തിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് സതീശന്‍ ഒഴിഞ്ഞുമാറി. കെ സുധാകരന്റെ കാര്യത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

tRootC1469263">

Tags