'പി എസ് സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ' നിലവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല; മുഖ്യമന്ത്രി
മുഴുവൻ സമയ രാഷ്ട്രീയക്കാർ പിഎസ്സി അംഗങ്ങൾ ആകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുന്നത് ആലോചനയിൽ ഇല്ല. മുഴുവൻ സമയ രാഷ്ട്രീയക്കാർ പിഎസ്സി അംഗങ്ങൾ ആകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ക്രമക്കേടുകളിൽ പിഎസ് സി ചെയർമാനും അംഗങ്ങൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിയമസഭയിൽ ജി സുധാകരൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ.പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രമക്കേടുകളിൽ ചെയർമാന്റെയോ അംഗങ്ങളുടെയോ പങ്കിനെക്കുറിച്ചും കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് രേഖാമൂലമുള്ള മറുപടിയിൽ വിശദീകരിച്ചു.
.jpg)


