നിതിനുമായി മുന്‍വൈരാഗ്യമില്ല ,തനിക്കെതിരെ എവിടെയും പരാതി നല്‍കിയിട്ടില്ല ; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അധ്യാപകന്‍ എം കെ റാം

Nitin Raj's suicide; Dr. K Ram, the accused, will be expelled from the college

നിതിന്‍ രാജിന്റെ രക്ഷിതാവ് പരാതി നല്‍കിയത് കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണ്.

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോക്ടര്‍ എം കെ റാം ഹൈക്കൊടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നിതിനുമായി മുന്‍ വൈരാഗ്യമില്ലെന്നും തനിക്കെതിരെ എവിടെയും നിതിന്‍ പരാതി നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 

നിതിന്‍ രാജിന്റെ രക്ഷിതാവ് പരാതി നല്‍കിയത് കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണ്. മറ്റ് ചിലരുടെ സമ്മര്‍ദ്ദവും പരാതി നല്‍കുന്നതിന് പിന്നിലുണ്ട്. പൊലീസ് കേസ് ഡയറിയില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ല. മാധ്യമ സമ്മര്‍ദ്ദം കാരണമാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, നിതിന്‍ രാജിനെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ട്. നിതിനെതിരെ ഹണി ട്രാപ്പ് കേസ് പരാതി ഉണ്ടായിരുന്നു. ഫായീസ് എന്നയാളുടെ പരാതി പിന്നീട് പിന്‍വലിച്ചു. പെണ്‍കുട്ടി എന്ന വ്യാജേന പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് പരാതി. കേസ് തീര്‍പ്പാക്കിയതിന്റെ ബാധ്യത ഉണ്ട്. ലോണ്‍ ആപ്പിള്‍ നിന്ന് പണം എടുത്തത് ഇതിനായിരിക്കാം. ഈ സംഭവത്തില്‍ നിതിന്‍ സസ്പെഷന്‍ നേരിട്ടെന്നും അദ്ധ്യാപകന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Tags