പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ല, കേരളത്തില്‍ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നല്‍കിയ വിവരങ്ങള്‍ ആണെന്ന് രാഹുല്‍ഗാന്ധി

Rahul Gandhi is a person who does not learn whether he sees or hears; Chief Minister Pinarayi Vijayan sharply criticizes him

പിണറായിയോടുള്ള കോണ്‍ഗ്രസ് നയത്തെ എതിര്‍ത്ത് അഖിലേഷ് യാദവും രംഗത്തെത്തി.

പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുല്‍ ഗാന്ധി. കേരളത്തില്‍ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നല്‍കിയ വിവരങ്ങള്‍ ആണെന്നും വ്യക്തമാക്കി. പിണറായിയോടുള്ള കോണ്‍ഗ്രസ് നയത്തെ എതിര്‍ത്ത് അഖിലേഷ് യാദവും രംഗത്തെത്തി. എല്ലാ വിമര്‍ശനങ്ങളും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു എന്ന് ഇന്ത്യ സഖ്യ യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഇന്ത്യ സഖ്യത്തിലേക്ക് തിരികെയില്ലെന്നും ആവര്‍ത്തിക്കുകയാണ് ഡിഎംകെ.

പിണറായി വിജയനെതിരായ ഇഡി കേസിലും ഡിഎംകെയ്‌ക്കെതിരായ സമീപനത്തിലും കോണ്‍?ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ സഖ്യത്തില്‍ ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും രം?ഗത്തെത്തി. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ചര്‍ച്ചകളിലൂടെ സിപിഎമ്മുമായുള്ള പ്രശ്‌നം പരിഹരിക്കാമെന്നും രാഹുല്‍ ?ഗാന്ധി യോ?ഗത്തെ അറിയിച്ചു. ഡിഎംകെയെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം യോ?ഗത്തിലുയര്‍ന്നു.

ഡിഎംകെ മുന്നണിവിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മമത ബാനര്‍ജിയും അഖിലേഷ് യാദവും അടക്കം നേതാക്കള്‍ യോ?ഗത്തില്‍ പറഞ്ഞു. 

Tags