ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സര്‍ക്കാര്‍ വേറെ ഇല്ല , തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിയ്ക്ക് കൊടുക്കാന്‍ കാരണക്കാരന്‍ മുഖ്യമന്ത്രി ; കെ സി വേണുഗോപാല്‍
പത്ത് വര്‍ഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയമാണിത്. 14 ഡിസിസികളും കോര്‍ കമ്മിറ്റികളും കഷ്ടപ്പെടുകയും പാടുപെടുകയും ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സിപിഐഎമ്മിന്റെ ഭരണത്തില്‍ എല്ലാ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ഐക്യ ജനാധിപത്യമുന്നണി, നൂറുകണക്കിന് കള്ളക്കേസുകള്‍ അക്രമങ്ങള്‍ അതിനെയൊക്കെ അതിജീവിച്ചു നേടിയ വലിയ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു കെ സി വേണുഗോപാല്‍ പറഞ്ഞു.
tRootC1469263">പത്ത് വര്‍ഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയമാണിത്. 14 ഡിസിസികളും കോര്‍ കമ്മിറ്റികളും കഷ്ടപ്പെടുകയും പാടുപെടുകയും ചെയ്തു. വിജയം സമ്മാനിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാറിന് വലിയൊരു പങ്കുണ്ട് ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സര്‍ക്കാര്‍ വേറെ ഇല്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേടാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. തൃശ്ശൂരിന് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷനും ബിജെപിക്ക് കൊടുക്കാന്‍ ഒരേയൊരു കാരണക്കാരനെ ഉള്ളൂ അത് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണ്. മൃദു സമീപനം ബിജെപിയുടെ നേതാക്കള്‍ സ്വീകരിച്ചു. തിരുവനന്തപുരത്തെ ശക്തികേന്ദ്രങ്ങളെല്ലാം ഒലിച്ചു പോയത് അതുകൊണ്ടാണ് അദ്ദേഹം വ്യക്തമാക്കി.
.jpg)


