വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ല, ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
'വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ല. ഞങ്ങള്‍ ഇതുവരെ പൂര്‍ണമായി ചൊല്ലിയിട്ടില്ല.
വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയിട്ടില്ല. കോണ്‍ഗ്രസിന്റെയും യുപിഎയുടെയും പരിപാടികളില്‍ വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.
'വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ല. ഞങ്ങള്‍ ഇതുവരെ പൂര്‍ണമായി ചൊല്ലിയിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് ചൊല്ലിയെങ്കിലും നിയമസഭയില്‍ മുഴുവനും ചൊല്ലിയില്ല. ആ നയത്തില്‍ മാത്രമില്ല. ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ സംബന്ധിച്ചു മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് പറയാം'- മന്ത്രി പറഞ്ഞു.
.jpg)

