സര്‍ക്കാര്‍ തനിക്ക് ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ടതില്ല ; കെ വി തോമസ്

google news
k v thomas

 സംസ്ഥാന സര്‍ക്കാര്‍ തനിക്ക് ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. മുന്‍പ് എ സമ്പത്ത് ഇതേ സ്ഥാനം വഹിച്ചപ്പോള്‍ നല്‍കിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ദില്ലിയില്‍ തന്റെ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ താന്‍ ചെയ്യുന്നതെന്നും കെ വി തോമസ് വ്യക്തമാക്കി.

ദില്ലിയിലെ കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

Tags