ദേശീയപാത 66-ൽ നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല

NATTIKA

പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞു.ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരി​ഗണിക്കും.

കൊച്ചി: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോൾ പിരിവിനെതിരേയുള്ള ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചു. ടോൾ പിരിക്കണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി(NHAI) ഹൈക്കോടതിയെ അറിയിച്ചത്. പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞു.ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരി​ഗണിക്കും.

ദേശീയപാതയിലെ നിർമാണപ്രവ‍ൃത്തികൾ പൂർത്തിയാകുന്നത് വരെ നാട്ടികയിലെ ടോൾപിരിവ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽചെയ്തിരുന്നത്. സർവീസ് റോഡ് ഉൾപ്പെടെ പൂർത്തിയാക്കാതെയാണ് ടോൾ പിരിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹർജി ബുധനാഴ്ച പരി​ഗണിച്ച ഹൈക്കോടതി ദേശീയപാത അതോറിറ്റിയോടും ജില്ലാ കളക്ടറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

Tags