'അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ട്'; സിഎംആര്‍എല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ ഇ ഡി

ed

അനധികൃത ഇടപാട് സംബന്ധിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡി പറയുന്നു.

എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിന്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ വാദം. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് ഇ ഡിയുടെ നീക്കം.

അനധികൃത ഇടപാട് സംബന്ധിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡി പറയുന്നു. സിഎംആര്‍എല്‍ എംഡി എസ് എന്‍ ശശിധകരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും ഇ ഡി പറയുന്നു. അന്വേഷണം തടസ്സപ്പെടുത്താന്‍ സിഎംആര്‍എല്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. റെയ്ഡില്‍ ലഭിച്ച തെളിവുകള്‍ അടക്കം സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കും. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളുടെയും വിവരങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വീണയുടെ ലോക്കര്‍ തുറന്ന് പരിശോധിക്കാനും ഇ ഡി തീരുമാനിച്ചു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. വീണയ്ക്ക് ഇ ഡി ഉടന്‍ സമയന്‍സ് അയച്ചേക്കുമെന്നാണ് വിവരം.

Tags