“ഒരു വീഡിയോ കണ്ടാൽ ഉടൻ തന്നെ വധശിക്ഷ വരെ വിധിക്കുന്ന പ്രവണതയാണ് സോഷ്യൽ മീഡിയയിൽ; 'കിട്ടുന്നതെന്തും പോസ്റ്റ് ചെയ്യുമ്പോൾ ഓർക്കുക'... അപ്പുറത്ത് നിൽക്കുന്നവനും ജീവിതം ഉണ്ട്’: ഡോ. സൗമ്യ സരിൻ
കുട്ടികാലം മുതൽ സ്കൂളിൽ പോയിരുന്നത് ലൈൻ ബസിൽ ആണ്. എത്രയോ തവണ ഇത്തരത്തിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമമെന്ന പേരിൽ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡോ.സൗമ്യ സരിൻ. ഈ വീഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല, ഈ നാട്ടിൽ പല രീതികളിൽ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട നീതി കൂടിയാണെന്ന് സൗമ്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
tRootC1469263">'കുട്ടികാലം മുതൽ സ്കൂളിൽ പോയിരുന്നത് ലൈൻ ബസിൽ ആണ്. എത്രയോ തവണ ഇത്തരത്തിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്. പകച്ചു പോയിട്ടുണ്ട്. ഇന്നും അത് അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. പക്ഷെ അതിനുള്ള വഴി ഇതല്ല! ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്. വീഡിയോ തെളിവിനായി എടുക്കാം.
പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല'-സൗമ്യ പറഞ്ഞു.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് മരിച്ചത്. ബസിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്നാരോപിച്ചാണ് യുവതി സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതിലുണ്ടായ മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്.
സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ:
“തനിക്ക് നേരെ അതിക്രമം നടന്നാൽ ആർക്കും വീഡിയോ പകർത്താം. എന്നാൽ അത് നിയമനടപടിക്കുള്ള തെളിവായിട്ടാണ് ഉപയോഗിക്കേണ്ടത്. മറിച്ച്, പരസ്യമായി പോസ്റ്റ് ചെയ്ത് വിചാരണ നടത്തുന്നത് ആ വ്യക്തിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാൻ ഇടയാക്കും.” “ഇത്തരത്തിൽ വ്യാജമായതോ അതിശയോക്തി കലർത്തിയതോ ആയ വീഡിയോകൾ പ്രചരിക്കുന്നത് യഥാർത്ഥത്തിൽ പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് ലഭിക്കേണ്ട നീതിയെ ബാധിക്കും. ഇത്തരം സംഭവങ്ങൾ കൂടുമ്പോൾ യഥാർത്ഥ അതിക്രമങ്ങളെപ്പോലും സമൂഹം സംശയത്തോടെ നോക്കിക്കാണും. ഇത് വേട്ടക്കാർക്ക് ഗുണകരമാകും.”
“ഒരു വീഡിയോ കണ്ടാൽ ഉടൻ തന്നെ വധശിക്ഷ വരെ വിധിക്കുന്ന പ്രവണതയാണ് സോഷ്യൽ മീഡിയയിൽ. ആ വീഡിയോയിലുള്ള വ്യക്തിയും കുടുംബവും എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്ന് ആരും ചിന്തിക്കാറില്ല.” “നിങ്ങൾക്ക് മാന്യമായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയൂടായിരുന്നോ? നിയമപരമായ അന്വേഷണം നടക്കട്ടെ. അല്ലാതെ ഇതാണോ നീതി കിട്ടാനുള്ള വഴി? ഇതിപ്പോൾ ഒരു ജീവൻ പോയി, നിങ്ങൾക്ക് നീതി കിട്ടിയോ?
.jpg)


