പട നയിക്കാന്‍ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല, പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍
പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല. താഴെ തട്ടിലുളള പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോഴാണ് മരം വീണതെന്നാണ് അലോഷ്യസ് സേവ്യര്‍ പറയുന്നത്
മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വി ഡി സതീശനായി നടക്കുന്ന പ്രകടനങ്ങള്‍ക്കെതിരെ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു. പട നയിക്കാന്‍ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല. താഴെ തട്ടിലുളള പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോഴാണ് മരം വീണതെന്നാണ് അലോഷ്യസ് സേവ്യര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഈ പാര്‍ട്ടിയില്‍ എല്ലാതവണയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആളുകള്‍ അല്ലല്ലോ ഉന്നത നേതൃത്വം. കൃത്യമായ നടപടിക്രമങ്ങളുമായ് പാര്‍ട്ടി മുന്നോട്ട് പോവുമ്പോള്‍ കണ്ണടച്ചു ഇരുട്ടാക്കാന്‍ ശ്രമിച്ച് ഈ പാര്‍ട്ടിയേയും അതിന്റെ നേതാക്കന്മാരെയും തെരുവ് വിചാരണയ്ക്ക് വിധേയമാക്കിയാല്‍ എത്ര ഉന്നത നേതാക്കന്മാര്‍ ആയാലും പരസ്യമായി പേരെടുത്ത് വിമര്‍ശിക്കേണ്ടി വരും. പൊതു സമൂഹത്തിനു മുന്നില്‍ ഈ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടിയെ അംഗീകരിക്കാന്‍ ആവില്ല. പട നയിക്കാന്‍ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല...! താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോള്‍ മരം വീണു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താം എന്ന നിലപാട് തിരുത്തപ്പെടണം. കോണ്‍ഗ്രസ് നേതാക്കന്മാരുടെ യോഗ്യതയും അയോഗ്യതയും തെരുവ് വിസ്താരത്തിന് വിധേയമാകണമെന്ന ധാരണ നേതൃത്വത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഈ പ്രതിഭാസത്തിന് ശേഷം അതിനെല്ലാം മറുപടി പറയേണ്ടി വരും. മുഖ്യമന്ത്രി ആയി ആര് വേണമെങ്കിലും വരട്ടെ. അത് പാര്‍ട്ടി തീരുമാനിക്കും. പരിധി വിട്ടാല്‍ എല്ലാ പരിധിയും വിടും. ഓര്‍മ്മ പുസ്തകത്തിന്റെ താളുകള്‍ തുറപ്പിക്കരുത്. Give respect and take respect' - അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
.jpg)

