'ഇനിയും അതിജീവിതകളുണ്ട്, അവര്‍ മുന്നോട്ട് വരണം, പരാതിക്കാരിക്ക് അഭിനന്ദനങ്ങള്‍'; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് റിനി ആന്‍ ജോര്‍ജ്
പരാതിക്കാരിക്ക് അഭിനന്ദനങ്ങളെന്ന് പറഞ്ഞ റിനി രാഹുല്‍ അധികാര സ്ഥാനത്ത് തുടരരുതെന്നും വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലെ അറസ്റ്റില്‍ പ്രതികരിച്ച് റിനി ആന്‍ ജോര്‍ജ്. കേസ് രാഷ്ട്രീയപ്രേരിതം അല്ലെന്നും ഇനിയും അതിജീവിതകളുണ്ട്, അവര്‍ മുന്നോട്ട് വരണമെന്നും റിനി പ്രതികരിച്ചു. പരാതിക്കാരിക്ക് അഭിനന്ദനങ്ങളെന്ന് പറഞ്ഞ റിനി രാഹുല്‍ അധികാര സ്ഥാനത്ത് തുടരരുതെന്നും വ്യക്തമാക്കി. ഇത്രയധികം സൈബര്‍ അറ്റാക്ക് നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതില്‍ പെണ്‍കുട്ടിക്ക് അഭിനന്ദനം അറിയിക്കുന്നു.
tRootC1469263">രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. മൂന്നാമത്തെ പരാതി വന്നിരിക്കുന്ന സാഹചര്യം നമുക്കറിയാം. ആരോപണവിധേയനായ വ്യക്തി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ പൊതുമധ്യത്തില്‍ ഉന്നയിച്ച വിഷയം കൂടിയാണിതെന്നും റിനി പറഞ്ഞു. ഒന്നോ രണ്ടോ മൂന്നോ അതിജീവിതകള്‍ മാത്രമല്ല, ഇനിയും അതിജീവിതകളുണ്ട്, അവര്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും റിനി പറഞ്ഞു. ഇനിയും മറഞ്ഞിരിക്കരുത്. നിങ്ങളുടെ നീതി നിങ്ങള്‍ തന്നെ കണ്ടത്തണമെന്നും റിനി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ അധികാര സ്ഥാനങ്ങളിലിരുന്ന് എന്താണ് ചെയ്യുന്നതെന്ന് നമ്മള്‍ ചിന്തിക്കണമെന്നും ഇത്തരത്തിലുള്ളവര്‍ ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോ?ഗ്യരാണോ എന്ന കാര്യം പ്രബുദ്ധ സമൂഹം ആലോചിക്കേണ്ടിയിരിക്കുന്നു എന്നാണ് തനിക്ക് പറയാനുള്ളതെന്നും റിനി വിശദമാക്കി.
.jpg)


