വീടുകള്‍ക്ക് മുന്നിലെ തൂണുകളില്‍ ചുവപ്പുനിറത്തില്‍ അടയാളം ; നാട്ടുകാര്‍ക്ക് ആശങ്ക
നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
വീടുകള്‍ക്ക് മുന്നിലെ തൂണുകളില്‍ ചുവപ്പുനിറത്തില്‍ അടയാളം പ്രത്യക്ഷപ്പെട്ടത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ലെയ്ന്‍, ജെപി ലെയ്ന്‍ തുടങ്ങിയ ഇടറോഡുകളില്‍ ചില വീടുകള്‍ക്ക് മുന്നിലെ തൂണുകളിലാണ് ചുവപ്പുനിറത്തില്‍ അടയാളം പ്രത്യേക്ഷപ്പെട്ടത്. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
മാസ്‌ക് ധാരിയായ ഒരാള്‍ പകല്‍സമയത്ത് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി വീടിന് മുന്നില്‍ ചുവപ്പുനിറം അടയാളപ്പെടുത്തുന്നതായി പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നും വ്യക്തമായെന്നാണ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.
രാത്രികാലങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ വീടുകള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ചുവപ്പ് മാര്‍ക്ക് അടയാളപ്പെടുത്തുന്നതെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചു.
.jpg)


