'സര്‍ക്കാരിന് വേണ്ടി കേസ് നടത്താന്‍ മിടുക്കരായവര്‍ വേറെയുണ്ട്'; പ്ലീഡര്‍ നിയമനത്തില്‍ എതിര്‍പ്പുമായി ലോയേഴ്സ് കോണ്‍ഗ്രസ്
ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് നല്‍കുമെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്
ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കടുത്ത എതിര്‍പ്പുമായി ലോയേഴ്സ് കോണ്‍ഗ്രസ്. എല്ലാ പ്ലീഡര്‍ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന് ഐഎല്‍സി (ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്) ആവശ്യപ്പെടും. നിയമനം നേടിയ പ്ലീഡര്‍മാരെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തിയെന്നും ഇതില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് നല്‍കുമെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോടും കെപിസിസിയോടും ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു.
സര്‍ക്കാരിന് വേണ്ടി കേസ് നടത്താന്‍ മിടുക്കരായ ആളുകള്‍ വേറെയുണ്ടെന്ന് വിമര്‍ശിച്ചാണ് ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഒരു പരിശോധനയും നടത്താതെയാണ് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ നിയമിച്ചതെന്നും കുറ്റപ്പെടുത്തല്‍. അനുഭവസമ്പത്തില്ലാത്തവരെ നിയമിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ഭാവിയില്‍ സര്‍ക്കാരിനുണ്ടാകാവുന്ന ബുദ്ധിമുട്ട് ഇപ്പോഴേ ഒഴിവാക്കണമെന്നും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് വ്യക്തമാക്കി.വിഷയം ഉടനെ തന്നെ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഐഎല്‍സി പറഞ്ഞു
.jpg)

