തൃശൂരിൽ തെന്മലയടിവാരത്ത് ആനക്കൂട്ടമിറങ്ങി

A herd of elephants descended on Thenmalayadivaram in Thrissur.
A herd of elephants descended on Thenmalayadivaram in Thrissur.

തൃശൂര്‍: വണ്ടിത്താവളം കൊല്ലങ്കോട് തെന്മലയടിവാരത്ത് ആനക്കൂട്ടമിറങ്ങി, വന്‍ കൃഷിനാശം. പെരുങ്ങോട്ടുകളം വെങ്കിടേശിന്റെ വയലിലാണ് നാലംഗ ആനക്കൂട്ടം വിളയാട്ടം നടത്തിയത്. നെല്‍ച്ചെടികള്‍ ചേറില്‍ ചവിട്ടിത്താഴ്ത്തിയ നിലയിലാണ്. മാത്തൂരില്‍ സ്ഥാപിച്ചിരുന്ന സൗരോര്‍ജ്ജവേലി, മരത്തടി ഉപയോഗിച്ച് വിഴ്ത്തിയാണ് ആനകള്‍ നാട്ടിലേക്കിറങ്ങിയത്. വനംവകുപ്പുദ്യോഗസ്ഥരും ആര്‍.ആര്‍.ടി സേനയും ഏറെ പണിപ്പെട്ട് ശുക്രിയാല്‍ വഴി ആനകളെ കാട് കയറ്റി വിട്ടു.

tRootC1469263">

വനപാലകാര്‍ നിരന്തരം മേഖലയില്‍ പട്രോളിങ്ങ് നടത്തുന്നുണ്ടെങ്കിലും രാത്രി സമയങ്ങളില്‍ ആന ഇറങ്ങുന്നത് തടയാനാവുന്നില്ല. ചമ്മണാംപതി മുതല്‍ എലവഞ്ചേരി പഞ്ചായത്ത് വരെയുള്ള വനമേഖനയില്‍ 22 ആനകള്‍ വിഹരിക്കുന്നുണ്ടെന്നാണ് കണക്ക്. മൃഗങ്ങളുടെ വരവ് തടയാന്‍ ഏറെ പണം ചെലവഴിച്ച് നിര്‍മ്മിച്ച തൂക്ക് വേലി ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് വന്യമൃഗശല്യം നിയന്ത്രിക്കാന്‍ വനം വകുപ്പ് തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Tags