ജയിലിലെ ഭക്ഷണവും ചികിത്സയും മിസ് ചെയ്തു; അകത്ത് പോവാൻ വേണ്ടി മാത്രം മോഷണം നടത്തിയ പ്രതി പിടിയിൽ
Updated: Mar 24, 2026, 16:46 IST
തിരുവനന്തപുരം : ജയിലിലെ ഭക്ഷണവും ചികിത്സയും മിസ് ചെയ്തതിനാൽ തിരികെ ജയിലിലേക്ക് പോകുവാനായി മോഷണം നടത്തിയ പ്രതി പിടിയിൽ.സ്വദേശി ദിലീപ് ഖാനാണ് (46) പൊലീസിന്‍റെ പിടിയിലായത്.തിരികെ ജയിലിൽ പോവാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തിരുവനന്തപുരം കോവളത്താണ് സംഭവം.
ആവാടുതുറ ജയിലിലെ ചിട്ടകളും ഭക്ഷണവും ചികിത്സയുമെല്ലാം തനിക്ക് വളരെ ഇഷ്ടമാണെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്. മാത്രമല്ല, ജയിലിലെ അടുക്കളയിലെ പ്രധാന കുക്കായിരുന്ന ദിലീപിന് അവിടെ ലഭിച്ചിരുന്ന ശമ്പളവും ആകർഷകമാക്കി. ഈ സുഖ സൗകര്യങ്ങൾ ആസ്വദിക്കാനായി കോവളത്തും വിഴിഞ്ഞത്തുമായി രണ്ടിടങ്ങളിലാണ് പ്രതി മോഷണം നടത്തിയത്.
.jpg)


