തൃശൂർ പുതുക്കാട് പള്ളത്ത് ക്ഷേത്രത്തില്‍ മോഷണം

 Theft in Iritty Church: Evidence was taken with the suspect

തൃശൂര്‍: പുതുക്കാട് തെക്കേതൊറവ് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മോഷണം. ചൊവ്വ പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളില്‍നിന്നും ക്ഷേത്രം വഴിപാട് കൗണ്ടറില്‍നിന്നും പണം മോഷണം പോയിട്ടുണ്ട്. 15000 രൂപയോളം മോഷണം പോയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 

tRootC1469263">

മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. സൈക്കിളിലാണ് മോഷ്ടാവ് എത്തിയത്. നടപ്പുരയിലെ ഭണ്ഡാരങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി പണം കവര്‍ന്ന ശേഷം ക്ഷേത്രപറമ്പില്‍ ഉപേക്ഷിച്ച നിലയിലാണ്. വഴിപാട് കൗണ്ടറിലെ അലമാര തകര്‍ത്താണ് പണം കവര്‍ന്നത്. പുതുക്കാട് പൊലീസ്  അന്വേഷണം ആരംഭിച്ചു.

Tags