പാലക്കാട്ട് പൂട്ടിയിട്ട വീട്ടില്‍ മോഷണം : 25 പവന്‍ നഷ്ടപ്പെട്ടു

google news
theft11

പാലക്കാട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 7000 രൂപയും മോഷ്ടിച്ചു. പട്ടാമ്പി മരുതൂര്‍ പുലാശേരിക്കരയിലുള്ള ഓട്ടൂര്‍ വേണുഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വീട്ടുകാര്‍ തൃശൂരിലേക്ക് പോയ സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ മുന്‍വശം തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമവുംനടത്തിയിട്ടുണ്ട്. ഷൊര്‍ണൂരില്‍നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Tags