അമ്പലത്തിലെ മോഷണം ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

arrest

ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ പിടികൂടുകയായിരുന്നു.

അമ്പലത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം കാമ്പൂര്‍ റസിദുള്‍ ഹഖ് (22) നെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

ആലുവ ചൊവ്വര പുതിയ കാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ സുക്ഷിച്ചിരുന്ന ഉരുളി, തൂക്ക് വിളക്ക്, ചിലസ് , ചെമ്പ് കുടം തുടങ്ങിയ പൂജാ കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏകദേശം 10000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു. ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ പിടികൂടുകയായിരുന്നു.

Tags