കണ്ണൂരില്‍ തെയ്യത്തിനിടെ സംഘം ചേര്‍ന്ന് മോഷണം; അഞ്ചര പവന്റെ മാല നഷ്ടമായി
Apr 20, 2026, 08:00 IST
ഒരാള്‍ മാല പൊട്ടിക്കുമ്പോള്‍ മറ്റ് മൂന്ന് പ്രതികള്‍ അതിന് സൗകര്യം ചെയ്തു നല്‍കി
പയ്യന്നൂര്‍ മാതമംഗലത്ത് സംഘം ചേര്‍ന്ന് മോഷണം. മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് മോഷണം നടന്നത്. പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവന്‍ സ്വര്‍ണ്ണ മാലയാണ് കളവു പോയത്. നാലുപേര്‍ സംഘമായി ചേര്‍ന്നാണ് മോഷണം നടത്തിയത്.
തെയ്യത്തിന്റെ അനുഗ്രഹം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ തിരക്കുണ്ടാക്കി മാല മോഷ്ടിച്ചു.ഒരാള്‍ മാല പൊട്ടിക്കുമ്പോള്‍ മറ്റ് മൂന്ന് പ്രതികള്‍ അതിന് സൗകര്യം ചെയ്തു നല്‍കി. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
.jpg)

