കാട്ടക്കട കിള്ളി കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം; സ്വർണ്ണപ്പൊട്ടുകളും നാണയങ്ങളും മോഷണം പോയി

Theft at Bhadrakali temple in Kattakada Killi Kollod; Gold bars and coins stolen
ദേവിക്ക് ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണ പൊട്ടുകളും നാണയങ്ങളുമാണ് മോഷണം പോയത്

തിരുവനന്തപുരം: കാട്ടക്കടയിലെ  കിള്ളി കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം.ദേവിക്ക് ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണ പൊട്ടുകളും നാണയങ്ങളുമാണ് മോഷണം പോയത്.പ്രദേശത്ത് തന്നെ  മറ്റൊരിടത്തും മോഷണശ്രമം നടന്നു. ഒരു കള്ളൻ തന്നെ ആണോ 2 ഇടങ്ങളിലും മോഷണം നടത്തിയതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

tRootC1469263">

 കാട്ടക്കടയിൽ അമരാവതി ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്. ജ്വല്ലറിയുടെ പുറകുവശം തുരന്ന് അകത്തേക്ക് കയറാൻ ശ്രമം നടന്നു. പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് കള്ളൻ കടന്ന് കളയുകയായിരുന്നു. സംഭവസ്ഥലങ്ങളിൽ പോലീസും വിരൽ അടയാള വിദഗ്ധരും പരിശോധന നടത്തി.

Tags