യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

google news
arrest

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് കേസില്‍ അറസ്റ്റിലായ രണ്ടുപേരും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ കൊണ്ടുപോകാം എന്നു പറഞ്ഞാണ് പ്രതികളായ അനീഷ്, രഞ്ജിത്ത് എന്നിവര്‍ യുവതിയെ ബൈക്കില്‍ കയറ്റി വീട്ടില്‍ നിന്ന് കൊണ്ടുപോയത്. ആശുപത്രിയിലേക്ക് പോകേണ്ട വഴിക്ക് പകരം ബൈക്ക് ഇടവഴിയിലൂടെയും മറ്റും ഓടിച്ച് പോവുകയായിരുന്നു. 

വഴി മാറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വച്ചതോടെ ഇവരെ സമീപത്തെ മൈതാനത്തിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍.

സംഭവ ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതി ഭര്‍ത്താവിനോട് വിവരങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് കോന്നി പോലീസില്‍ പരാതി നല്‍കി. നേരത്തെ തന്നെ നിരവധി കേസുകളില്‍ പ്രതിയാണ് മല്ലശ്ശേരി സ്വദേശിയായ അനീഷും പത്തനംതിട്ട വാഴ മുട്ടം സ്വദേശിയായ രഞ്ജിത്തും . കേസിലെ ഒന്നാം പ്രതി അനീഷ് 2018 മുതല്‍ കോന്നി പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണം, അടിപിടി ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രണ്ടാം പ്രതി രഞ്ജിത്ത് 2013 മുതല്‍ തീവയ്പ്പ്, മോഷണം, സ്ത്രീകള്‍ക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി കോന്നി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയായിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags