സഹോദരനെ മർദ്ദിക്കുന്നതു തടയാൻ എത്തിയ യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ചു

d

ഇതിനിടെയാണ് ബിജോയിയുടെ തലയ്ക്ക് അടിയേറ്റത്. അടിയേറ്റ് നിലത്തുവീണ ബിജോയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വടികളും കല്ലും ഉപയോഗിച്ച്‌ ആയിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കൊല്ലം:  സഹോദരനെ മർദ്ദിക്കുന്നതു തടയാൻ എത്തിയ യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ചു. കവിയൂർ കണിയാംപാറയില്‍ ബുധനാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം.കണിയാംപാറ മുട്ടത്തുപാറ പൊന്താമലയില്‍ വീട്ടില്‍ ബിജോയ് (43) ആണ് മരിച്ചത്.

ബിജോയിയുടെ സഹോദരൻ ബൈജുവിനെ നാലുപേർ അടങ്ങുന്ന സംഘം ചേർന്ന് വീടിന് സമീപത്തെ റോഡില്‍ വച്ച്‌ മർദ്ദിച്ചു. ബൈജുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബിജോയ് മർദ്ദനം തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് ബിജോയിയുടെ തലയ്ക്ക് അടിയേറ്റത്. അടിയേറ്റ് നിലത്തുവീണ ബിജോയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വടികളും കല്ലും ഉപയോഗിച്ച്‌ ആയിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

tRootC1469263">

ഇരു വീട്ടുകാരും തമ്മില്‍ കാലങ്ങളായി വസ്തു സംബന്ധിച്ച തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതേ ചൊല്ലി ഇടയ്ക്കിടെ തർക്കങ്ങളും പതിവായിരുന്നു.
സംഭവത്തില്‍ ബിജോയിയുടെ പിതൃ സഹോദരിയുടെ മകൻ വാഴപ്പറമ്ബില്‍ സാം വി.ജോസഫ് (റോയ്), ഭാര്യ സൂസൻ , കുടുംബ സുഹൃത്ത് ധനേഷ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags