വാക്കിന് വിലയുണ്ട്..; കഴക്കൂട്ടത്തെ തോല്‍വിക്ക് പിന്നാലെ പകുതി മീശ വടിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ

d

എല്‍ഡിഎഫും എന്‍ഡിഎയും യുഡിഎഫും തമ്മില്‍ വാശിയേറിയ മത്സരമാണ് പ്രചാരണവേളയില്‍ കാണാന്‍ കഴിഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകം പള്ളി സുരേന്ദ്രന്‍ 46,136 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. ടി. ശരത് ചന്ദ്ര പ്രസാദിന് 37,183 വോട്ടും ലഭിച്ചു.

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞടുപ്പില്‍ കഴക്കൂട്ടത്ത് നേരിട്ട തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പകുതി മീശ വടിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദ് ആണ് പകുതി മീശ വടിച്ച്‌ പന്തയത്തില്‍ വാക്ക് പാലിച്ചത്. കഴക്കൂട്ടത്തെ ചായക്കടയുടെ മുന്നില്‍ വച്ചാണ് നൗഷാദ് സുഹൃത്തുക്കളോട് പന്തയം വച്ചത്. 

കഴക്കൂട്ടത്ത് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരനാണ് വിജയിച്ചത്. 428 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുരളീധരൻ വിജയിച്ചത്.ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം.

Tags