'അമ്മ' തലപ്പത്തിരിക്കുന്ന സ്ത്രീകള്‍ പ്രതികരിക്കാതെ എസ്‌കേപ്പാവുന്നു; എന്നും അതിജീവിതയ്ക്കൊപ്പം: നടന്‍ ബാബുരാജ്

Cheating case; Police notice to actor Baburaj, reply says shooting is busy
Cheating case; Police notice to actor Baburaj, reply says shooting is busy

തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി

അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമെന്ന് നടന്‍ ബാബുരാജ്. കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു. 'അമ്മ' ഭാരവാഹികള്‍ക്കെതിരെയും ബാബുരാജ് പ്രതികരിച്ചു.

നിലവില്‍ 'അമ്മ' തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണ്. പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ എസ്‌കേപ്പ് ചെയ്യുന്നു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

tRootC1469263">

Tags