ആയുര്‍വേദ ചികിത്സയ്ക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു

google news
women
കഴിഞ്ഞ ആറിനാണ് ചൊവ്വരയിലെ സ്വകാര്യ റിസോർട്ടില്‍ ആയൂർവേദ ചികിത്സയുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: സ്വകാര്യ റിസോര്‍ട്ടിലെ ആയുര്‍വേദ ചികിത്സയ്ക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. യുക്രൈന്‍ സ്വദേശിനിയായ ഒലീനാ ട്രോഫി മെൻകോ എന്ന 40കാരിയാണ് മരിച്ചത്.

കഴിഞ്ഞ ആറിനാണ് ചൊവ്വരയിലെ സ്വകാര്യ റിസോർട്ടില്‍ ആയൂർവേദ ചികിത്സയുമായി ബന്ധപ്പെട്ട് 19 അംഗ വിദേശ സംഘമെത്തുന്നത്. ആയുർവേദ റിസോര്‍ട്ടിൽ ചികിത്സക്കിടെ രോഗം മൂർഛിച്ചതോടെ 16 ന്  ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെട്ടത്.

 ഇവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശ വനിതയുടെ ഭർത്താവും ഡോക്ടറുമായ വിയാഛേ സ്ലേവ് അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുമെന്നും അതിന് ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ.

Tags