കുടിവെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടെ വള്ളം മറിഞ്ഞ് യുവതി മരിച്ചു

The woman died when the boat overturned while returning from collecting drinking water
The woman died when the boat overturned while returning from collecting drinking water

കൊല്ലം: കുടിവെള്ളം എടുക്കാന്‍ വള്ളത്തില്‍പ്പോയി തിരിച്ചു വരുന്നതിനിടെ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി സിന്ധുവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

മകനൊപ്പമായിരുന്നു സിന്ധു വള്ളത്തില്‍ വെള്ളമെടുക്കാന്‍ പോയത്. തിരിച്ചു വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ എത്തിയാണ് വള്ളത്തിനടിയില്‍ കുടുങ്ങിയ സിന്ധുവിനെ പുറത്തെടുത്തത്. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിന്ധുവിൻ്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


 

Tags