പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ചു ; എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Death due to boat capsizing in Puthukurichi; A fisherman died
Death due to boat capsizing in Puthukurichi; A fisherman died

ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭര്‍ത്താവ് മനു ആരോപിച്ചു.

പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ചതില്‍ എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശിനി ശിവപ്രിയ(26)യുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു. പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്എടിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ശിവപ്രിയ മരിച്ചത്.

tRootC1469263">

പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭര്‍ത്താവ് മനു ആരോപിച്ചു.

പനി വന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നോക്കാത്തതുകൊണ്ടാണ് അണുബാധ വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീട്ടില്‍ വന്നതിനുശേഷം സ്റ്റിച്ച് പൊട്ടിപ്പോയിരുന്നുവെന്നും മനു പറഞ്ഞു. ഇന്ന് രാവിലെ ഹൃദയത്തില്‍ ബ്ലോക്ക് അനുഭവപ്പെട്ടതിന് പിന്നാലെയായിരുന്നു ശിവപ്രിയയുടെ മരണം. സംഭവത്തില്‍ കുടുംബം പ്രതിഷേധത്തിലാണ്.

Tags