വീടുപണിക്ക് സൂക്ഷിച്ച ജനല്‍ കട്ടള ദേഹത്ത് വീണു; ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

d

തലക്ക് പരിക്കേറ്റ നിലയില്‍ അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു..

അടൂർ: വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ പാളി തലയിലേക്ക് വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റേയും ആര്യയുടേയും മകന്‍ ദ്രുപത് തനൂജ് (ഏഴ്) ആണ് മരിച്ചത്.വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ കട്ടള അബദ്ധത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

tRootC1469263">

തലക്ക് പരിക്കേറ്റ നിലയില്‍ അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു.. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അദ്വൈതാണ് സഹോദരന്‍.

Tags