കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചു വയസുകാരന്‍ മരിച്ചു
Sat, 18 Mar 2023

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശി സുദീര്‍ സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിന്‍ (5) ആണ് മരിച്ചത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വടുവഞ്ചാല്‍ നെടുങ്കരണയിലാണ് അപകടം നടന്നത്.കൂടെ ഉണ്ടായിരുന്ന മാതാവ് സുബൈറക്കും സഹോദരന്‍ മുഹമ്മദ് അമീനും അപകടത്തില്‍ പരുക്കേറ്റു. ഇവരെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരുക്കുണ്ട്. ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.