ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു ; കെ എം ഷാജിക്കെതിരെ ഒളിയമ്പുമായി നൂര്‍ബിന റഷീദ്

shaji

'തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു, പിശാച് തന്റെ രക്ഷിതാവിനോട് ഏറ്റവും നന്ദികെട്ടവനുമാകുന്നു', എന്ന ഖുര്‍ ആനിലെ വചനമാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

മന്ത്രി കെ എം ഷാജിക്കെതിരെ ഒളിയമ്പുമായി വനിതാ ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. താന്‍ ലാവിഷായി ജീവിക്കുന്നയാളാണെന്നുള്ള മന്ത്രി കെ എം ഷാജിയുടെ പരാമര്‍ശത്തിലാണ് നൂര്‍ബിനയുടെ പരോക്ഷ വിമര്‍ശനം.

'തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു, പിശാച് തന്റെ രക്ഷിതാവിനോട് ഏറ്റവും നന്ദികെട്ടവനുമാകുന്നു', എന്ന ഖുര്‍ ആനിലെ വചനമാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

സ്വകാര്യ ആഡംബര കാര്‍ ഉപയോഗിച്ചതു സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി രംഗത്തെത്തിയിരുന്നു. മന്ത്രിയായതിനാല്‍ പരിമിതിയുണ്ട്. സുഖമായി നല്ല വണ്ടിയില്‍ യാത്ര ചെയ്തിരുന്നയാളാണ്. അത്യാവശ്യം ലാവിഷായാണ് ജീവിക്കുന്നത്. മന്ത്രിയായപ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആരോപണങ്ങള്‍ വരും, ആക്ഷേപം വരും. പക്ഷേ മന്ത്രിമാകുമ്പോഴും കെ എം ഷാജി എന്ന വ്യക്തിക്ക് വ്യക്തിത്വവും ജീവിതവുമുണ്ടെന്നുമായിരുന്നു ഷാജി വിശദീകരിച്ചത്.

Tags