നാടു മുഴുവന്‍ ഭീതിയില്‍ ; വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി സമയം ചെലവഴിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എ എ റഹീം
ആയിരക്കണക്കിന് നമ്മുടെ സഹോദരങ്ങള്‍ ദുരന്തത്തില്‍പ്പെട്ട് പ്രയാസം അനുഭവിക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ചെലവഴിച്ച നിമിഷങ്ങള്‍ തന്നെയാണെന്ന് പറഞ്ഞ് വീഡിയോയും എംപി പങ്കുവെച്ചു.
മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എംപി. മഴക്കെടുതി നിലനില്‍ക്കെ യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാഫഖി തങ്ങളുടെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി എത്തിയതും വിരുന്നിന് പങ്കെടുത്തതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു എ എ റഹീമിന്റെ വിമര്‍ശനം. ആദ്യം അവിശ്വസനീയമായി തോന്നിയ ദൃശ്യങ്ങളാണെന്നും
പിന്നെ ഉറപ്പ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലെ ആയിരക്കണക്കിന് നമ്മുടെ സഹോദരങ്ങള്‍ ദുരന്തത്തില്‍പ്പെട്ട് പ്രയാസം അനുഭവിക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ചെലവഴിച്ച നിമിഷങ്ങള്‍ തന്നെയാണെന്ന് പറഞ്ഞ് വീഡിയോയും എംപി പങ്കുവെച്ചു.
'സംസ്ഥാനം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരേണ്ടത് ഭരണാധികാരികളുടെ പ്രാഥമിക കടമയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും ഏകോപിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണിത്. എന്നാല്‍, ഈ ഔദ്യോഗിക ഉത്തരവാദിത്തങ്ങളെല്ലാം മാറ്റിവെച്ച്, മലപ്പുറം പൊന്നാനിയിലെ ഒരു യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ അതിഥിയായി എത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‍ സമയം ചെലവഴിക്കുന്നത് തികച്ചും അനുചിതവും അനവസരത്തിലുമായിപ്പോയി', എ എ റഹീം പറഞ്ഞു.
.jpg)

