വരനെത്താത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി ; പ്രണയത്തിലായിരുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

marriage  bride

കാസര്‍കോട് ബളാലിനു സമീപത്തെ വിഷ്ണു നാരായണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്.

കാസര്‍കോട് ബളാലിന് സമീപത്ത് വരനെത്താത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. വധുവും ബന്ധുക്കളുമെത്തിയിട്ടും മുഹൂര്‍ത്ത സമയം ആയിട്ടും വരന്‍ വന്നില്ല. പിന്നാലെ യുവതി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മുന്പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി നല്‍കിയ പരാതി. തുടര്‍ന്ന് പ്രതിശ്രുത വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട് ബളാലിനു സമീപത്തെ വിഷ്ണു നാരായണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്. വിഷ്ണു നാരായണനും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വധുവും ബന്ധുക്കളും വിവാഹത്തിനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ മുഹൂര്‍ത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല.

Tags