അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിലില്‍ യെല്ലോ അലര്‍ട്ട്

Flood risk; Orange and yellow alert on various rivers in the state
Flood risk; Orange and yellow alert on various rivers in the state

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല

തിരുവനന്തപുരം: അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷൻ) നദിയില്‍ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാകണമെന്നും സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്കി.

tRootC1469263">

Tags