തൊടുപുഴയിൽ ജല അതോറിറ്റിയുടെ ചുറ്റുമതിൽ തകർന്നു വീണു; കുടിവെള്ളം മുടങ്ങുക 25,000 പേരുടെ

The wall surrounding the water authority in Thodupuzha collapsed; 25,000 people are without drinking water.

തൊടുപുഴ: തൊടുപുഴയിൽ ജല അതോറിറ്റി ഓഫീസിന് സമീപം മണ്ണിടിച്ചിലുണ്ടായി വിതരണ പൈപ്പ് ലൈൻ തകർന്നു. കൂറ്റൻ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തെ തുടർന്ന് നഗരത്തിലെ 25,000-ത്തോളം ആളുകളുടെ കുടിവെള്ള വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് ആറു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. തൊടുപുഴ നഗരസഭയിലെ 13 വാർഡുകളിലെയും സമീപത്തുള്ള കുമാരമംഗലം പഞ്ചായത്തിലെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ജലവിതരണം നിലച്ചത്.

പൈപ്പുകളുടെ തകരാർ പരിഹരിക്കുന്നതിനായി ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും തകർന്ന ഭാഗത്തിന്റെ വ്യാപ്തി വലുതായതിനാൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. താത്കാലികമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ നഗരസഭയും ജല അതോറിറ്റിയും ചേർന്ന് ആലോചിക്കുന്നുണ്ട്.

Tags