കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണു; ഉറങ്ങിക്കിടന്നയാൾ മരിച്ചു
Updated: Oct 3, 2026, 09:53 IST
മുരുകേശൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
പാലക്കാട്: കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് മരണം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണ സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
മുരുകേശൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. കനത്ത മഴ ആയതിനാൽ ആരും അറിഞ്ഞില്ല. തൊട്ടടുത്ത് വീടുകളൊന്നും ഇല്ല. വെള്ളിയാഴ്ച രാവിലെ സഹോദരൻ എത്തിയപ്പോഴാണ് വീടിന്‍റെ ചുമർ ഇടിഞ്ഞു വീണത് കണ്ടത്.
പ്രദേശവാസികളുടെ സഹായത്തോടെയാണ് മുരുകേശനെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
.jpg)

