നടത്തം ഫലം കണ്ടു 'രാഹുല്‍ ജി'; ഇനി 'കേരളം' കൂടി; ഹരീഷ് പേരടി
May 15, 2023, 06:18 IST

കര്‍ണാടകയിലെ ജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും ഇനി കേരളം കൂടി ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഫാസിസ്റ്റ് പാര്‍ട്ടിയെ ജയിക്കേണ്ടതുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പേരടി പറയുന്നു
''രാഹുല്‍ജി..നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു,അഭിവാദ്യങ്ങള്‍..സൗത്ത് ഇന്ത്യയെ പൂര്‍ണമായും ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാര്‍ട്ടിയെ ജയിക്കേണ്ടതുണ്ട്.. ആശംസകള്‍..' എന്നായിരുന്നു എന്നായിരുന്നു കുറിപ്പ്.
224 അംഗ നിയമസഭയില്‍ 135 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.