നാടിന്റെ നല്ല ഭാവിയ്ക്കായി യുഡിഎഫ് ഭരണത്തില്‍ വരും ; ശുഭ പ്രതീക്ഷയെന്ന് ശബരിനാഥന്‍

sabarinathan

പഴവങ്ങാടി ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥന്‍. നാടിന് നല്ലതുണ്ടാകട്ടെ എന്നും നേമത്ത് ശുഭപ്രതീക്ഷയുണ്ടെന്നും കെഎസ് ശബരിനാഥന്‍ പറഞ്ഞു. 

നാടിന്റെ പുതിയ ഒരു ഭാവിയ്ക്കായി യുഡിഎഫ് ഭരണത്തില്‍ വരും. പഴവങ്ങാടി ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. പുതുതായി വരുന്ന യുഡിഎഫ് സര്‍ക്കാരില്‍ നേമത്ത് നിന്ന് കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടാകുമെന്ന് കെഎസ് ശബരിനാഥന്‍ പറഞ്ഞു. നല്ല ശുഭാപ്തി വിശ്വാസത്തിലാണ് ഉള്ളതെന്നും അദേഹം പറഞ്ഞു.

Tags