അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും ; കെ സി വേണുഗോപാല്‍

'Finance Minister's announcement to provide welfare pension is only to influence voters in Nilambur and misuse the election': K.C. Venugopal MP
'Finance Minister's announcement to provide welfare pension is only to influence voters in Nilambur and misuse the election': K.C. Venugopal MP

ജനങ്ങള്‍ മനസ് കൊണ്ട് തീരുമാനിച്ചിട്ടുണ്ട്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്നും യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ആ സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം നടപ്പിലാക്കുമെന്ന് അറിയാവുന്നത് കൊണ്ട് കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടി പ്രഖ്യാപനം നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

tRootC1469263">

'ഇതില്‍ ജനം വീഴാന്‍ പോകുന്നില്ല. ജനങ്ങള്‍ മനസ് കൊണ്ട് തീരുമാനിച്ചിട്ടുണ്ട്. ഇവിടെ നടന്നത് തട്ടിപ്പാണ്. ദരിദ്രരായ ആളുകളുടെ എണ്ണം പ്രഖ്യാപനത്തില്‍ കുറക്കാന്‍ പറ്റില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അതിനുള്ള ഒരു ശാസ്ത്രീയ കാര്യങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ല. അത് മാറ്റാന്‍ വേണ്ടിയുള്ള ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ചെയ്തത് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള കാര്യമാണ്', കെ സി വേണുഗോപാല്‍ പറഞ്ഞു.

Tags