വാര്‍ത്തകളില്‍ കാണുന്നതല്ല സത്യം, താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച എം എസ് സൊല്യൂഷന്‍ യുട്യൂബ് ചാനലില്‍ വീണ്ടും ലൈവ്
സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നിയമപാലകരെയും ബഹുമാനിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് സിഇഒ ഷുഹൈബ് പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച എം എസ് സൊല്യൂഷന്‍ യുട്യൂബ് ചാനലില്‍ വീണ്ടും ലൈവ്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നിയമപാലകരെയും ബഹുമാനിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് സിഇഒ ഷുഹൈബ് പറഞ്ഞു.
കുറച്ചുദിവസം ചാനല്‍ നിര്‍ത്തിവച്ചത് മൗനം പാലിക്കേണ്ടത് കൊണ്ട്. വാര്‍ത്തകളില്‍ കാണുന്നതല്ല സത്യം. ആരോപണങ്ങള്‍ എല്ലാം സത്യമല്ല.
എം എസ് സൊല്യൂഷനെ തകര്‍ക്കാന്‍ വന്‍കിട പ്ലാറ്റ്ഫോമുകളുടെ നീക്കങ്ങള്‍. എല്ലാം ഇപ്പോള്‍ പറയാന്‍ പരിമിതികള്‍ ഉണ്ട്. നിയമനടപടികള്‍ക്ക് വിധേയമാകും. അതിനുശേഷം എം എസ് സൊല്യൂഷന്‍സ് എല്ലാം പറയുമെന്നും ഷുഹൈബ് പറഞ്ഞു.
റിട്ടയേഡ് അധ്യാപകര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി എന്ന് പറയുന്നു. വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ടാല്‍ നിയമനടപടികള്‍ക്ക് വിധേയമാക്കും.
എം എസ് സൊല്യൂഷന്‍സിന് റിട്ടയേര്‍ഡ് അധ്യാപകന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി എന്നതിന് എന്ത് അടിസ്ഥാനം?. എം എസ് സൊല്യൂഷന്‍സിനെതിരെ മാത്രം കേസ് എടുത്തത് എന്തുകൊണ്ടെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.
പൊലീസെല്ലാം കൃത്യമായി അന്വേഷിക്കുന്നുണ്ട്. അതിനുവേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ഷുഹൈബ് പറഞ്ഞു