മുറിച്ചുകൊണ്ടിരുന്ന മരം നെടുകെ പിളര്‍ന്നു, മരവുമായി ശരീരത്തെ ബന്ധിച്ചിരുന്ന കയര്‍മുറുകി തൊഴിലാളി മരിച്ചു

death
death

ഒടിഞ്ഞഭാഗത്തിന്റെ താഴെ മരത്തില്‍ കമ്ബുകെട്ടി അതില്‍ ഇരുന്നാണ് ജോലി തുടങ്ങിയത്. സുരക്ഷയ്ക്കായി ശരീരവും മരവുമായി വടമുപയോഗിച്ച്‌ കൂട്ടിക്കെട്ടി


കാട്ടൂർ: മുറിച്ചുകൊണ്ടിരുന്ന മരം നെടുകെ പിളര്‍ന്നു, മരവുമായി ശരീരത്തെ ബന്ധിച്ചിരുന്ന കയര്‍മുറുകി തൊഴിലാളി മരിച്ചു.കാട്ടൂർ പള്ളുരുത്തിയില്‍ എബ്രഹാം (സോജൻ-46) ആണ് മരിച്ചത്. 

കാട്ടൂർ കണ്ടനാട് മാർഷന്റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്ബുമുറിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം. കഴിഞ്ഞദിവസത്തെ കാറ്റിലാണ് കൊമ്ബ് ഒടിഞ്ഞുതൂങ്ങിയത്. ഇത് വൈദ്യുതിക്കമ്ബിയില്‍ മുട്ടുന്ന നിലയിലായതിനാല്‍, മുറിച്ചുമാറ്റാൻ കെഎസ്‌ഇബി അധികൃതർ പറഞ്ഞിരുന്നു.

tRootC1469263">

ഒടിഞ്ഞഭാഗത്തിന്റെ താഴെ മരത്തില്‍ കമ്ബുകെട്ടി അതില്‍ ഇരുന്നാണ് ജോലി തുടങ്ങിയത്. സുരക്ഷയ്ക്കായി ശരീരവും മരവുമായി വടമുപയോഗിച്ച്‌ കൂട്ടിക്കെട്ടി. കട്ടർ ഉപയോഗിച്ച്‌ മുറിച്ചുകൊണ്ടിരിക്കേ, ഒടിഞ്ഞുതൂങ്ങിയ കൊമ്ബിന്റെ ഭാരത്താല്‍ തായ്ത്തടി പിളരുകയായിരുന്നു. പിളർന്നകന്ന് മറുവശത്തേക്ക് ഭാരം കൂടിയപ്പോള്‍ സോജൻ മരത്തില്‍ അമർന്ന് തത്ക്ഷണം മരിച്ചു.

Tags