ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കവേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്
Aug 7, 2026, 08:19 IST
ഭക്തര്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വന്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമിക നിഗമനം
ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം പുരോഗമിക്കവേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ യോഗത്തില്‍ സമര്‍പ്പിച്ചേക്കും.
ഭക്തര്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വന്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമിക നിഗമനം. ക്രമക്കേടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാവും.
.jpg)

