മുറിവുമായി ചെന്ന രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയ സംഭവം;നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു

d

രണ്ട് ദിവസത്തിന് ശേഷം മുറിവിലെ കെട്ടഴിച്ചപ്പോഴാണ് രണ്ട് വിരലുകള്‍ മുറിച്ചു മാറ്റിയതായി അറിയുന്നത്

വണ്ടാനം: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുറിവുമായി ചെന്ന രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ച്‌ ആശുപത്രി സൂപ്രണ്ട്.രോഗിയെ പരിചരിച്ചിരുന്ന നഴ്സുമാരടക്കമുള്ളവര്‍ അവധിയിലാണ്. അവരോട് തിരികെയെത്താന്‍ സൂപ്രണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവര്‍ക്ക് പിഴവുണ്ടായിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂപ്രണ്ട് ഡോ. ഹരികുമാര്‍ വ്യക്തമാക്കി.
കാലില്‍ മുറിവുണ്ടായി 27നാണ് രോഗി ആശുപത്രിയിലെത്തിയത്. അന്ന് ചികില്‍സയ്‌ക്കുശേഷം ഡ്രസ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം മുറിവിലെ കെട്ടഴിച്ചപ്പോഴാണ് രണ്ട് വിരലുകള്‍ മുറിച്ചു മാറ്റിയതായി അറിയുന്നത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആശുപത്രി സൂപ്രണ്ടിനും മക്കള്‍ പരാതി നല്‍കുകയായിരുന്നു

Tags