താനൂര്‍ ദുരന്തം; ബോട്ടിന്റെ സ്രാങ്ക് പൊലീസ് പിടിയില്‍

google news
arrested

താനൂരില്‍ ദുരന്തം വിതച്ച ബോട്ടിന്റെ സ്രാങ്ക് ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ വെച്ചാണ് പൊലീസ് പിടിയിലായത്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ദിനേശനായി പൊലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തിയിരുന്നു. ബോട്ട് ജീവനക്കാരനായ രാജന്‍ കൂടിയാണ് ഇനി പിടിയിലാവാനുള്ളത്.

അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസര്‍, ദിനേശന്‍, രാജന്‍ എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. നാസറാണ് ആദ്യം പൊലീസ് പിടിയിലാവുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത നാസര്‍ നിലവില്‍ റിമാന്‍ഡിലാണ്. നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് പേരേയും ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Tags